എയ്ഡഡ് അധ്യാപക നിയമനം പിഎസ്‍സിക്ക് വിട്ടത് തുല്യതക്ക്…മന്ത്രിയുടെ വിമർശനം രാഷ്ട്രീയപ്രേരിതമെന്ന് എം.എ. ഖാദർ…
തിരുവനന്തപുരം: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അപ്രായോഗികമാണെന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ വിമര്‍ശനത്തിന് മറുപടിയുമായി കമ്മിറ്റി ചെയര്‍മാൻ ഡോ. എം.എ. ഖാദര്‍. രാഷ്ട്രീയ പ്രേരണ കൊണ്ടാണ് മന്ത്രി വിമര്‍ശിച്ചത്. എയ്ഡഡ് അധ്യാപക നിയമനം പിഎസ്‍സിക്ക് വിട്ട് തുല്യതകൊണ്ടുവരാനാണെന്നും സ്കൂള്‍ സമയമാറ്റ ശുപാര്‍ശ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.