എയിഡഡ് കൊള്ളയിൽ വി സി പ്രവീണിനെതിരെ റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചു…. ഭാര്യക്കെതിരെ നാല് കേസുകൾ….
തൃശൂരിലെ എയിഡഡ് കൊള്ളയിൽ സ്കൂൾ മാനേജർ വി സി പ്രവീണിനെതിരെ പൊലീസ് റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചു. വർഷങ്ങളോളം ജോലി ചെയ്യിപ്പിച്ച് സ്ഥിരം നിയമനം നൽകാതെ അധ്യാപകരെ പറ്റിച്ചുവെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പ്രവീണിൻ്റെ ഭാര്യയായ അധ്യാപിക രേഖ, സംസ്കൃത അധ്യാപിക ഷീബ എന്നിവരും തട്ടിപ്പിന് കൂട്ടുനിന്നുവെന്ന് പൊലീസ് കണ്ടെത്തി. പ്രവീണിനെതിരായ പത്ത് കേസുകളാണ് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂരിക്കുഴി സ്കൂൾ അധ്യാപികയായ രേഖയ്ക്കെതിരെ നാല് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.