എയര്‍ ലിഫ്റ്റ് ചെയ്യുന്നതിനിടെ ബാലന്‍സ് പോയി..കയർ പൊട്ടി ഹെലികോപ്റ്റർ താഴേക്കു പതിച്ചു…

ഉത്തരാഖണ്ഡിലെ കേദാർനാഥിൽ നിന്ന് ഗൗച്ചറിലേക്ക് എംഐ 17 ചോപ്പർ എയർലിഫ്റ്റ് ചെയ്തുകൊണ്ടുവരികയായിരുന്ന ഹെലികോപ്റ്റർ കയർപൊട്ടി താഴേക്കു പതിച്ചു. ലിഞ്ചോളിയിലെ മന്ദാകിനി നദിയിലേക്കാണ് ഹെലികോപ്റ്റർ പതിച്ചത്.ഹെലികോപ്റ്ററില്‍ യാത്രക്കാരോ ചരക്കുകളോ ഉണ്ടായിരുന്നില്ലെന്ന് ജില്ലാ ദുരന്തനിവാരണ സേന അറിയിച്ചു. വിവരമറിഞ്ഞ് ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തക സംഘം സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

കേദാര്‍നാഥ് ഹെലിപാഡില്‍ നിന്ന് ഗൗച്ചറിലെ ഹെലിപാഡിലേക്ക് മറ്റൊരു ഹെലികോപ്റ്റര്‍ ഉപയോഗിച്ച് എയർ ലിഫ്റ്റ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. കേദർനാഥിലെ ക്ഷേത്രത്തിലേക്ക് തീർഥാടകരെ എത്തിച്ചിരുന്ന ഹെലികോപ്റ്റാണ് തകർന്നത്.

Related Articles

Back to top button