എയര്‍ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി…

ദില്ലിയിൽ എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് പരിശോധന നടത്തി. ഇന്ന് രാവിലെ ഏഴരയോടെ വഡോദരയ്ക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തിലാണ് ബോംബ് ഭീഷണി ഉയര്‍ന്നത്. വിമാനത്തിനകത്തെ ശുചിമുറിയിൽ ഒരു ടിഷ്യൂ പേപ്പറിൽ ബോംബ് എന്ന് എഴുതി കണ്ടതോടെയാണ് ആശങ്ക പരന്നത്. തുടര്‍ന്ന് വിമാനത്തിനകത്തും പുറത്തും വിശദമായ പരിശോധന നടത്തിയെങ്കിലും സംശയിക്കത്തക്കതായി യാതൊന്നും കണ്ടെത്തിയില്ല. ആരാണ് ഇത്തരത്തിൽ ബോംബ് എന്ന് എഴുതിയ ടിഷ്യൂ ശുചിമുറിയിൽ ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല. സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തിലും പരിശോധന കര്‍ശനമാക്കി. ഇവിടെ കനത്ത നിരീക്ഷണം തുടരുകയാണ്.

Related Articles

Back to top button