എയര്‍ടെൽ ഉപഭോക്താക്കളായ 37 കോടി പേരുടെ വിവരങ്ങൾ ചോര്‍ത്തിയെന്ന് ഹാക്കര്‍….

മുപ്പത്തിയേഴ് കോടിയോളം വരുന്ന എയർടെൽ ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങൾ ചോർത്തിയെന്ന അവകാശവാദവുമായി ഒരു ഹാക്കർ രംഗത്തെത്തിയിരിക്കുകയാണ്. വിവരങ്ങൾ നല്ല തുകയക്ക് ഡാർക്ക് വെബ്ബിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുകയാണയാൾ. എന്നാൽ അവകാശവാദം കള്ളമാണെന്നും വിവരങ്ങൾ ചോ‌‌ർന്നിട്ടില്ലെന്നും എയർടെൽ ഉറപ്പിച്ച് പറയുന്നു.
ജൂലൈ നാലിനാണ് മുപ്പത്തിയേഴരക്കോടി എയർടെൽ ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങൾ ചോർത്തിയെന്ന അവകാശവാദവുമായി ഒരാൾ രംഗത്ത് വരുന്നത്. കുപ്രസിദ്ധമായ ഒരു സൈബർ ക്രൈം ഫോറത്തിൽ ക്സെൻ സെൻ എന്ന യൂസർ ഐഡിയിൽ നിന്നെത്തിയ പോസ്റ്റിനൊപ്പം കുറച്ച് ഡാറ്റ സാന്പിളും നൽകിയിരുന്നു. ആധാർ നന്പറും, ജന്മദിനവും, വിലാസവും, ഇ മെയിൽ ഐഡിയും, ഫോട്ടോ ഐഡിയും അടക്കം വിവരങ്ങളാണ് വിൽപ്പനയ്ക്ക് വച്ചത്. ജൂൺ വരെയുള്ള വിവരങ്ങൾ ലഭ്യമാണെന്നാണ് ഹാക്കറുടെ അവകാശവാദം.

Related Articles

Back to top button