എന്ത് കൊണ്ട് ഇതുവരെ കല്യാണം കഴിച്ചില്ല?… കാരണം വ്യക്തമാക്കി രാഹുൽ ഗാന്ധി….

എന്തുകൊണ്ടാണ് താൻ വിവാഹം കഴിക്കാത്തതെന്ന് വെളിപ്പെടുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജയ്പൂർ മഹാറാണി കോളേജിലെ വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിലാണ് രാഹുൽ കാരണം വിശദീകരിച്ചത്. ചോദ്യോത്തര വേളയിൽ കുട്ടികളിലൊരാൾ കോൺഗ്രസ് എംപിയോട് എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ല എന്ന് ചോദിച്ചിരുന്നു.

താങ്കൾ മിടുക്കനും വളരെ സുന്ദരനുമാണ്…പിന്നെന്താ ഇതുവരെ കല്യാണം കഴിക്കാത്തത്? ഇതായിരുന്നു ചോദ്യം. ‘കോൺഗ്രസ് പാർട്ടിയിലും പാർട്ടി പ്രവർത്തനങ്ങളിലുമാണ് ശ്രദ്ധ’ എന്നാണ് രാഹുൽ ഗാന്ധി ചോദ്യത്തിന് മറുപടി നൽകിയത്. പരിപാടിയിൽ അദ്ദേഹത്തോട് ഇഷ്ടഭക്ഷണത്തെക്കുറിച്ചും ചോദിച്ചു. പാവക്കയും കടലയും ചീരയും ഒഴികെ മറ്റൊന്നിനും തനിക്ക് പ്രശ്നമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

Related Articles

Back to top button