എത്ര കാലം നിങ്ങൾ എന്നെ ഓർത്തിരിക്കുമെന്ന് മമ്മൂട്ടി… മറുപടി ഇങ്ങനെ….


ലോകം നിങ്ങളെ എങ്ങനെ ഓർത്തിരിക്കണം എന്നാണ് ആ​ഗ്രഹം എന്ന ചോദ്യത്തിന്, ‘എത്രനാള്‍ അവർ എന്നെക്കുറിച്ച് ഓര്‍ക്കും? ഒരു വര്‍ഷം, പത്ത് വര്‍ഷം, 15 വര്‍ഷം അതോട് കൂടി കഴിഞ്ഞു. ലോകാവസാനം വരെ ബാക്കിയുള്ളവര്‍ നമ്മെ ഓര്‍ത്തിരിക്കുമെന്ന് പ്രതീക്ഷിക്കരുത്. അങ്ങനെയൊരു അവസരം ആര്‍ക്കും ഉണ്ടാകില്ല. മഹാരഥന്മാര്‍ പോലും വളരെ കുറച്ച് മനുഷ്യരാലാണ് ഓര്‍മിക്കപ്പെടാറുള്ളത്.

ലോകത്ത് ആയിരക്കണക്കിന് നടന്മാരില്‍ ഒരാള്‍ മാത്രമാണ് ഞാന്‍. ഒരു വര്‍ഷത്തില്‍ കൂടുതല്‍ അവര്‍ക്കെന്നെ എങ്ങനെ ഓര്‍ത്തിരിക്കാന്‍ സാധിക്കും?. എനിക്ക് ആ കാര്യത്തില്‍ പ്രതീക്ഷയുമില്ല. ഒരിക്കല്‍ ഈ ലോകം വിട്ടുപോയാല്‍ അതിനെക്കുറിച്ച് നിങ്ങളെങ്ങനെ ബോധവാന്മാരാകും?.’, എന്നാണ് മമ്മൂട്ടിയുടെ വാക്കുകൾ. ‘ഒരു സമയം കഴിഞ്ഞാല്‍ നമ്മെ ആര്‍ക്കും ഓര്‍ത്തിരിക്കാന്‍ സാധ്യമല്ല’, എന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.

Related Articles

Back to top button