എതിർപ്പ് ശക്തം..കന്നഡ സംവരണ ബിൽ മരവിപ്പിച്ചു…
ശക്തമായ എതിർപ്പിനെ തുടർന്ന് സ്വകാര്യ മേഖലയില്‍ കന്നഡികര്‍ക്ക് തൊഴില്‍ സംവരണം ഏര്‍പ്പെടുത്തിക്കൊണ്ട് കര്‍ണാടക സര്‍ക്കാര്‍ അംഗീകാരം നല്കിയ കന്നഡ സംവരണ ബില്‍ മരവിപ്പിച്ചു.ഐടി, വ്യവസായ മേഖലകളിൽ നിന്നുൾപ്പെടെ വലിയ എതിർപ്പ് വന്ന സാഹചര്യത്തിലാണ് സിദ്ധരാമയ്യ സർക്കാരിൻറെ തീരുമാനം.കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ അന്തിമതീരുമാനമുണ്ടാകൂ എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
50% മാനേജ്മെന്റ് പദവികളിലും 75% നോൺ മാനേജ്മെന്റ് ജോലികളിലും കന്നഡിഗരെ നിയമിക്കണമെന്നായിരുന്നു ബില്ലിലെ ശുപാർശ. ഗ്രൂപ്പ് സി, ഡി ക്ലാസ് ജോലികൾക്ക് നൂറ് ശതമാനവും കർണാടക സ്വദേശികളെ മാത്രമേ നിയോഗിക്കാവൂ എന്നും ബില്ലിലുണ്ട്. ഇനി വ്യവസായ മേധാവികളും അസോച്ചാം ഉൾപ്പടെ ഉള്ള വ്യവസായ കൂട്ടായ്മകളോടും ആലോചിച്ചിട്ട് മാത്രമേ ബില്ലുമായി മുന്നോട്ട് പോകൂ എന്ന് വ്യവസായ വകുപ്പ് മന്ത്രി എം ബി പാട്ടീലും വ്യക്തമാക്കി.