എണ്ണപ്പന തോട്ടത്തിൽ തമ്പടിച്ച് കാട്ടാനക്കൂട്ടം.. എത്തിയത് അമ്പതിലധികം ആനകൾ…

തൃശൂർ: അതിരപ്പള്ളിയിൽ തമ്പടിച്ച് അമ്പതിലധികം കാട്ടാനകൾ. വിനോദസഞ്ചാരികൾ ഏറ്റവും കൂടുതലായി എത്തുന്ന എണ്ണപ്പന തോട്ടത്തിലാണ് ആനകൾ കൂട്ടമായി ഇറങ്ങിയത്. പ്ലാന്റേഷൻ കോർപ്പറേഷൻ ഓയിൽ ഫാം ഡിവിഷൻ സിയിലാണ് കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുന്നത്. അപകടകരമായി കാട്ടാനകൾ കൂട്ടത്തോടെ നിൽക്കുന്നതിനാൽ എണ്ണപ്പനക്കായുടെ ഹാർവസ്റ്റിംഗ് ‌‌തോട്ടം തൊഴിലാളികൾ നിർത്തിവച്ചു. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി കാട്ടാനക്കൂട്ടത്തെ തുരത്തിയോടിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കഴിഞ്ഞ ദിവസവും ഇതേ സ്ഥലത്ത് കാട്ടാനക്കൂട്ടം എത്തിയിരുന്നു. വനംവകുപ്പ് ഉദ്യോ​ഗസ്ഥരെ ഉൾപ്പെടെ വെട്ടിലാക്കിയ ആനക്കൂട്ടം മണിക്കൂറുകൾക്ക് ശേഷമാണ് കാടുകയറിയത്.

Related Articles

Back to top button