എഡിജിപി വിവാദം..സിപിഐയിൽ ഭിന്നത രൂക്ഷം.. പ്രകാശ് ബാബുവിൻ്റെ പ്രതികരണങ്ങളിൽ അതൃപ്‌തി…
എഡിജിപിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സിപിഐയിൽ ഭിന്നതയെന്ന് റിപ്പോർട്ട്. എഡിജിപി വിഷയത്തിൽ പ്രകാശ് ബാബുവിന്റെ പ്രതികരണത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അതൃപ്‌തി രേഖപ്പെടുത്തിയതായി റിപ്പോർട്ട്. സിപിഐക്ക് പാർട്ടി സെക്രട്ടറി കൂടാതെ മറ്റു വക്താക്കൾ വേണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞതായാണ് വിവരം. എന്നാൽ ജനയുഗത്തിൽ ലേഖനം എഴുതിയതിന് മുൻപ് പാർട്ടി സെക്രട്ടറിയോട് പറഞ്ഞിരുന്നല്ലോ എന്നാണ് പ്രകാശ് ബാബുവിന്റെ പ്രതികരണം. കഴിഞ്ഞ ദിവസത്തെ നിർവ്വാഹക സമിതിയിലാണ് രണ്ടു നേതാക്കളും തമ്മിലുള്ള അഭിപ്രായ വ്യത്യാസം ഉടലെടുത്തത്.
അതേസമയം, എഡിജിപി എംആർ അജിത്ത് കുമാറിനെതിരായ ഡിജിപിയുടെ റിപ്പോർട്ട് ഇന്ന് സംസ്ഥാന സർക്കാരിന് നൽകും. എഡിജിപിക്കെതിരായ പരാതികളിൽ ഡിജിപിയുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസം സർക്കാറിന് സമർപ്പിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും എന്നാൽ റിപ്പോർട്ട് അന്തിമമാക്കാൻ സമയം എടുത്തതാണ് വൈകാൻ കാരണമെന്നായിരുന്നു ഒടുവിൽ ലഭിച്ച വിവരം.




