എട്ട് ദിവസം മുൻപ് വിവാഹം..വീട്ടുകാരെ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി…
അമ്മയെയും ഭാര്യയെയുമടക്കം കുടുംബത്തിലെ എട്ടുപേരെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി.യുവാവ് ഉറങ്ങിക്കിടക്കുകയായിരുന്ന കുടുംബാംഗങ്ങളെ കോടാലികൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു.മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലാണ് സംഭവം.ചൊവ്വാഴ്ച പുലർച്ചെ 2.30ന് എല്ലാവരും ഉറങ്ങിക്കിടക്കുമ്പോൾ ഭുര എന്ന ദിനേശ് ഗോണ്ട് വീട്ടുകാരുടെ ഘാതകനായത്. 55കാരിയായ അമ്മ സിയാഭായിയെയാണ് ഇയാള്‍ ആദ്യം ആക്രമിച്ചത്. പിറകേ ഭാര്യ 23കാരി വര്‍ഷ, 35കാരനായ സഹോദരന്‍ ശ്രാവണ്‍കുമാര്‍, അയാളുടെ ഭാര്യ 30കാരിയായ ഭാരതോഭായി, 16കാരിയായ സഹോദരി പാര്‍വതി, അഞ്ചുവയസുള്ള അനന്തരവന്‍ കൃഷ്ണ, അന്തരവളായ സേവന്തി, ദീപ എന്നീ നാലും ഒന്നും വയസുള്ള കുഞ്ഞുങ്ങളെയും ഇയാള്‍ വെട്ടിക്കൊലപ്പെടുത്തി.
എട്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് രക്തത്തിൽകുളിച്ചു കിടക്കുന്ന കുടുംബാംഗങ്ങളെ കണ്ടത്. നാട്ടുകാരെ കണ്ടതും പ്രതി ഓടി രക്ഷപ്പെട്ടു. പിന്നീടാണ് വീടിന് 100 മീറ്റർ അകലെ ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് . ആക്രമിക്കാനുള്ള കാരണം വ്യക്തമല്ല. ഇയാള്‍ മാനസിക രോഗിയാണെന്നാണ് പറയുന്നത്. വിവാഹത്തിന് ശേഷമാണ് ഇയാളുടെ അവസ്ഥ ഇത്ര മോശമായതെന്നാണ് നാട്ടുകാർ പറയുന്നത് .