എട്ടു വയസുകാരിയെ പീഡിപ്പിച്ച പ്രതിയായ ബന്ധുവിന് 140 കൊല്ലം കഠിന തടവും ലക്ഷങ്ങൾ പിഴയും വിധിച്ച് കോടതി….

എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ബന്ധുവിന് 140 കൊല്ലം കഠിന തടവു ശിക്ഷ വിധിച്ച് കോടതി. തടവുശിക്ഷ കൂടാതെ 9.75ലക്ഷം രൂപ പിഴയും അടക്കണം. മഞ്ചേരി അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. കോട്ടക്കൽ പൊലീസ് 2020 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി വന്നത്. ശിക്ഷ ഒരുമിച്ചു അനുഭവിച്ചാൽ മതിയെന്ന് കോടതി ഉത്തരവിട്ടു

Related Articles

Back to top button