ആദ്യം വീട്ടിൽ വെച്ചായിരുന്നു… പിന്നീട് തട്ടിക്കൊണ്ടുപോയി…. 15കാരൻ ഇല്ലാതെ ജീവിക്കാൻ പറ്റാതായി 30കാരിക്ക് !!!!!
എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ മുപ്പതുകാരി അറസ്റ്റില്‍. സമീപവാസിയായ പതിനഞ്ചുകാരനെയാണ് യുവതി തട്ടിക്കൊണ്ട് പോയതെന്നും ഇരുവരെയും കണ്ടെത്തിയതായും പോലീസ് അറിയിച്ചു.ഇക്കഴിഞ്ഞ ജൂലായ് 19-ാം തീയതി മുതലാണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായത്. സുഹൃത്തുക്കളെ കാണാനായി വീട്ടില്‍ നിന്നിറങ്ങിയ കുട്ടി രാത്രി വൈകിയിട്ടും തിരികെ എത്തതിരുന്നതിനെ തുടർന്ന് വീട്ടുകാര്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു.ഇതിനിടെ സമീപത്ത് താമസിക്കുന്ന വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമായി യുവതിയെയും കാണാതായതായി വിവരം ലഭിച്ചു. തുടർന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.അതേസമയം, വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയ യുവതി, മുൻപും പതിനഞ്ചുകാരനെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. നേരത്തെ യുവതിയുടെ വീട്ടില്‍വെച്ചാണ് നിരന്തരം വിദ്യാർത്ഥിയെ ലൈംഗികമായി ചൂഷണം ചെയ്തത്.പതിനഞ്ചുകാരനോടൊപ്പം സ്ഥിരമായി ജീവിക്കാനും ലൈംഗിക ചൂഷണം തുടരാനും ആഗ്രഹിച്ച പ്രതി കുട്ടിയുമായി നാടുവിട്ട് മറ്റൊരിടത്ത് താമസിക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നും പോലീസ് വ്യക്തമാക്കി.ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ ഗുഡിവാഡ സ്വദേശിയായ യുവതിയാണ് പോലീസിന്റെ പിടിയിലായത്.