എടത്വാ നദിയിൽ കുളിക്കുന്നതിനിടെ നീർനായയുടെ ആക്രമണം..9 വയസ്സുകാരന് പരിക്ക്…

ആലപ്പുഴ: എടത്വാ നദിയിൽ കുളിക്കുന്നതിനിടെ 9 വയസുകാരന് നീർനായയുടെ കടിയേറ്റു.തലവടി സ്വദേശി പ്രമോദ്, രേഷ്മ ദമ്പതികളുടെ മകൻ വിനായകനാണ് (9) നീർനായുടെ കടിയേറ്റത്. തലവടി മരങ്ങാട്ട് മഠം കടവിൽ കുളിക്കുന്നതിനിടെയാണ് അപകടം .വിനായകന്‍റെ കാലിലും പുറത്തുമാണ് നീർനായ കടിച്ചത്.. വിനായകന്‍റെ അമ്മയ്ക്കും സഹോദരനും നീർനായുടെ കടിയേറ്റിട്ടുണ്ട്.ഇവർ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.

Related Articles

Back to top button