എഞ്ചിനീയറിങ് കോളേജിലെ വനിത ഹോസ്റ്റലിൽ ഒളിക്യാമറ..വീഡിയോകള്‍ വിറ്റു..വിദ്യാർത്ഥി അറസ്റ്റിൽ….

എഞ്ചിനീയറിങ് കോളേജിലെ വനിതാ ഹോസ്റ്റലിലെ ശുചിമുറിയില്‍ നിന്ന് ഒളിക്യാമറ കണ്ടെത്തി. സംഭവത്തില്‍ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്ന് ബിടെക് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ വിജയ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിജയ് കുമാറിന്റെ ലാപ്‌ടോപും പൊലീസ് കണ്ടുകെട്ടി.ആന്ധ്ര പ്രദേശിലെ കൃഷ്ണന്‍ ജില്ലയിലെ എസ്ആര്‍ ഗുഡ്‌ലവല്ലെരു എഞ്ചിനീയര്‍ കോളേജിലാണ് സംഭവം നടന്നത്.ക്യാമറയിലൂടെ റെക്കോര്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളുടെ വീഡിയോകള്‍ പ്രതി പണം വാങ്ങി മറ്റുള്ളവർക്ക് വിറ്റതായും പൊലീസ് കണ്ടെത്തി.

കഴിഞ്ഞ ദിവസമാണ് ശുചിമുറിയില്‍ നിന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് ഒളിക്യാമറ ലഭിക്കുന്നത്. സംഭവത്തില്‍ ഇന്നലെ രാത്രി എഴ് മണിക്ക് ക്യാമ്പസില്‍ തുടങ്ങിയ പ്രതിഷേധം ഇന്ന് രാവിലെയും തുടർന്നു. ശുചിമുറി ഉപയോഗിക്കുന്നതിലുള്ള ആശങ്കയും ഭയവും പ്രകടിപ്പിച്ചായിരുന്നു പ്രതിഷേധം.ശുചിമുറിയില്‍ നിന്നുമുള്ള ഏകദേശം 300 ഫോട്ടോകളും വീഡിയോകളും പ്രചരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ വീഡിയോകള്‍ വിജയിയില്‍ നിന്ന് ചില വിദ്യാര്‍ത്ഥികള്‍ വാങ്ങിയിട്ടുമുണ്ട്. ക്യാമറ സ്ഥാപിച്ചതിന് പിന്നിലും വീഡിയോകള്‍ വിതരണം ചെയ്യുന്നതിന് പിന്നിലും കൂടുതല്‍ പേരുണ്ടോയെന്നുള്ള അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

Related Articles

Back to top button