എച്ച്എംടി സന്ദര്‍ശനത്തിന് കേന്ദ്രമന്ത്രി കുമാരസ്വാമി ഇന്ന് കളമശ്ശേരിയിൽ…പ്രതീക്ഷയില്‍ ജീവനക്കാര്‍…

കൊച്ചി: കേന്ദ്ര ഘനവ്യവസായ മന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ ഇന്ന് എച്ച്എംടി കളമശ്ശേരി യൂണിറ്റ് സന്ദര്‍ശിക്കും. 29 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഒരു കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനത്തില്‍ പ്രതീക്ഷയിലാണ് എച്ച്എംടി കളമശ്ശേരി യൂണിറ്റിലെ ജീവനക്കാര്‍.

കേന്ദ്ര ഘനവ്യവസായ വകുപ്പിന് കീഴിലുള്ള ഏറ്റവും പ്രധാനപ്പെട്ട വന്‍കിട വ്യവസായമാണ് ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള എച്ച്എംടി മെഷീന്‍ ടൂള്‍സ് ലിമിറ്റഡ്. പാലക്കാടുള്ള ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് ആണ് കേരളത്തിലുള്ള മറ്റൊരു യൂണിറ്റ്. കെ കരുണാകരന്‍ ഘന വ്യവസായ മന്ത്രിയായത്തിന് ശേഷം ഇപ്പോളാണ് ദക്ഷിണേന്ത്യയില്‍ നിന്നും ഘന വ്യവസായ വകുപ്പിന്റ് ചുമതലയുള്ള കാബിനറ്റ് റാങ്കിലുള്ള മന്ത്രി ചുമതല വഹിക്കുന്നത്. 1995ല്‍ കെ കരുണാകരനാണ് അവസാനമായി എച്ച്എംടിയില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്രമന്ത്രി.

Related Articles

Back to top button