എക്സൈസ് ഓഫീസിനായി തറക്കല്ലിടുന്ന ഭൂമിയിൽ കണ്ടെത്തിയത് വർഷങ്ങൾ പഴക്കമുള്ള തുരങ്കം…
അമരവിളയിൽ തുരങ്കം കണ്ടെത്തി. എക്സൈസ് റെയ്ഞ്ച് ഓഫിസിന് തറക്കല്ലിടുന്ന ഭൂമിയിലാണ് തുരങ്കം കണ്ടെത്തിയത്. ഭൂമിയുടെ പുറക് വശത്ത് മണ്ണ് മാറ്റിയപ്പോഴാണ് വലിയൊരു തുരങ്കം കണ്ടെത്തിയത്.ഇരുമ്പ് തകിട് വെച്ച് അടച്ച നിലയിലുള്ളതാണ് തുരങ്കം.
ഇതിന് വർഷങ്ങളുടെ പഴക്കം ഉള്ളതായി സംശയിക്കുന്നു. സ്ഥലത്ത് പുരാവസ്തു വകുപ്പ് പരിശോധന നടത്തുമെന്നാണ് വിവരം. കഷ്ടിച്ച് ഒരാൾക്ക് മാത്രം നൂഴ്ന്ന് ഇറങ്ങാൻ സാധിക്കുന്ന നിലയിലുള്ളതാണിത്. ആരാണ് ഇത് നിർമ്മിച്ചതെന്നടക്കം യാതൊരു വിവരങ്ങളും ലഭ്യമല്ല.