എഐഎഡിഎംകെ പ്രവര്‍ത്തകനെ നടുറോഡില്‍ വെട്ടിക്കൊന്നു…
തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കൂടല്ലൂരിലെ എഐഎഡിഎംകെ ( പളനിസാമി വിഭാഗം) പ്രവര്‍ത്തകനായ പത്മനാഭനെയാണ് ഒരു സംഘം അക്രമികള്‍ വെട്ടിക്കൊന്നത്.പുതുച്ചേരി അതിര്‍ത്തിക്ക് സമീപം വെച്ചായിരുന്നു അക്രമം. ബാഗൂര്‍ ഗ്രാമത്തിലേക്ക് പോകുകയായിരുന്ന പത്മനാഭനെ കാറിലെത്തിയ അക്രമി സംഘം തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.കൊലപാതകത്തിന് പിന്നാലെ കടന്നുകളഞ്ഞ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.