എം ജി സർവകലാശാല സെനറ്റിലേക്കും സ്റ്റുഡന്റ് കൗൺസിലിലേക്കും നടന്ന തെരഞ്ഞെടുപ്പുകളിൽ എസ്എഫ്ഐക്ക് ഉജ്വല വിജയം. 30 ൽ 29 സീറ്റുകളിലും എസ്എഫ്ഐ വിജയിച്ചു.

എം ജി സർവകലാശാല സെനറ്റിലേക്കും സ്റ്റുഡന്റ് കൗൺസിലിലേക്കും നടന്ന തെരഞ്ഞെടുപ്പുകളിൽ എസ്എഫ്ഐക്ക് ഉജ്വല വിജയം. എസ്എഫ്ഐ മികച്ച വിജയമാണ് നേടിയത്. 30 ൽ 29 സീറ്റുകളിലും എസ്എഫ്ഐ വിജയിച്ചു.
എംജി സർവകലാശാല സെനറ്റ് ജനറൽ സീറ്റിൽ അമലേന്ദു ദാസ്, അരുൺ കുമാർ എസ്, മുഹമ്മദ്‌ സഫാൻ, മുഹമ്മദ്‌ റസൽ, ജോയൽ ജയകുമാർ എന്നിവരും വനിതാ വിഭാ​ഗത്തിൽ വൈഷ്ണവി ഷാജി, അപർണ പി, ഗോപിക സുരേഷ്, ശാരിക ബാബു, ഐശ്വര്യ ദാസ് എന്നിവരും വിജയിച്ചു. സെനറ്റ് പിജി സീറ്റിൽ അഖിൽ ബാബു, പ്രൊഫഷണൽ സീറ്റിൽ സേതു പാർവതി കെ എസ്, പിഎച്ച്ഡി സീറ്റിൽ സിബിൻ എൽദോസ്, എസ് സി സീറ്റിൽ അർജുൻ എസ് അച്ചു, എസ്ടി സീറ്റിൽ ജോയൽ ബാബു എന്നിവരും വിജയിച്ചു. സ്റ്റുഡന്റ് കൗൺസിൽ ജനറൽ വിഭാഗത്തിൽ അസ്‌ലം മുഹമ്മദ്‌ കാസിം, അമൽ പി എസ്, റമീസ് ഫൈസൽ, ലിബിൻ വർഗീസ്, ഫ്രഡ്‌ഡി മാത്യു, ഹാഫിസ് മുഹമ്മദ്‌, ഈസ ഫർഹാൻ എന്നിവരും വനിതാ സീറ്റിൽ ഡയാന ബിജു, ആദിത്യ എസ് നാഥ്, അനഘ സൂസൻ ബിജു, സൂര്യ രാമചന്ദ്രൻ, ഷാതിയ കെ എന്നിവരും എസ്സി എസ്ടി സീറ്റിൽ വിഘ്‌നേഷ് എസ്, വിനീത് തമ്പി എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. സ്റ്റുഡന്റ്‌ കൗൺസിൽ ജനറൽ വിഭാഗത്തിൽ കെഎസ്‌യുവിന്റെ മെബിൻ നിറവേലിയിൽ വിജയിച്ചു.

Related Articles

Back to top button