എം.കെ സ്റ്റാലിന് നവവധുവായി.. പാര്‍ട്ടിയെ വെട്ടിലാക്കി പോസ്റ്റർ…
ചൈനീസ് പതാകയുടെ ചിത്രം പതിച്ച ഐ.എസ്.ആര്.ഒ ചടങ്ങിന്റെ പരസ്യവുമായി ബന്ധപ്പെട്ടുണ്ടായ കോലാഹലങ്ങൾക്ക് പിന്നാലെ മറ്റൊരു പോസ്റ്റര്‍ അമളിയില്‍ കുടുങ്ങി ഡിഎംകെ. മുഖ്യമന്ത്രി എം.കെ സ്റ്റാലിനോടുള്ള ആരാധന പ്രകടിപ്പിക്കാന്‍ ഡിഎംകെ പ്രവര്‍ത്തകര്‍ സ്ഥാപിച്ച പോസ്റ്ററാണ് പാര്‍ട്ടിയെ വെട്ടിലാക്കിയത്. വലിയൊരു പുഷ്പഹാരമണിഞ്ഞ് നില്ക്കുന്ന സ്റ്റാലിന്റെ ചിത്രത്തിനൊപ്പം ‘ബ്രൈഡ് ഓഫ് തമിഴ്നാട്; എന്നു കൊടുത്തതാണ് പ്രശ്നമായത്. പ്രൈഡ് ഓഫ് തമിഴ്നാട് എന്നാണ് ഉദ്ദേശിച്ചതെങ്കിലും ‘പി’ മാറി ‘ബി’ ആയതാണ് അബദ്ധമായത്. സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനടക്കമുള്ള ഡിഎംകെ നേതാക്കളുടെ ചിത്രങ്ങളും പോസ്റ്ററിലുണ്ട്. തിങ്കളാഴ്ചയാണ് പോസ്റ്റര്‍ എക്സില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനു പിന്നാലെ പോസ്റ്ററിനെ ട്രോളിക്കൊണ്ട് നെറ്റിസണ്‍സ് രംഗത്തെത്തി. വധു സ്റ്റാലിനാണെങ്കില്‍ ആരാണ് വരനെന്നായിരുന്നു ചിലരുടെ ചോദ്യം.