എംഎൽഎ സ്ഥാനം രാജിവെക്കാൻ അനുവദിക്കണമെന്ന് എ കെ ശശീന്ദ്രൻ…

എംഎൽഎ സ്ഥാനം രാജിവെക്കാൻ അനുവദിക്കണമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. എന്‍സിപിയില്‍ മന്ത്രിസ്ഥാന മാറ്റം സംബന്ധിച്ച തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് പ്രതികരണം. പാർട്ടി സെക്രട്ടറിക്ക് മുമ്പാകെ ആവശ്യമുന്നയിച്ചിട്ടുണ്ടെന്നും മന്ത്രി സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.രാജി വെച്ച് പാർട്ടിയെ പ്രതിരോധത്തിലാക്കാൻ താത്പര്യമില്ല. ഒരു ​ഗ്രേസ്ഫുൾ ആയ മാറ്റമാണ് വേണ്ടത്. എംഎൽഎ കാലാവധി കഴിഞ്ഞാൽ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കണോ വേണ്ടയോ എന്നുള്ളതായിരിക്കും ചർച്ച. അതിൽ മാറ്റമില്ലല്ലോ. മന്ത്രിസ്ഥാനത്തുനിന്ന് മാറണമെന്ന് ആരും പറഞ്ഞിട്ടില്ല. പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് ആദരപൂർവ്വമുള്ള പടിയിറക്കമാണ് ലക്ഷ്യം. രാജിയെന്ന ഭീഷണിയല്ല മുന്നോട്ട് വെക്കുന്നത്. ആ​ഗ്രഹം പ്രകടിപ്പിച്ചുവെന്ന് മാത്രം. അനുവദിച്ചാൽ സന്തോഷപൂർവം സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ശശീന്ദ്രൻ എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്ന് പറയുന്നതിലൂടെ സ്വാ‍ർത്ഥതയാണ് പുറത്തുവരുന്നതെന്ന് തോമസ് കെ തോമസ് ആരോപിച്ചു. ജനങ്ങൾ തിരഞ്ഞെടിത്ത ആളാണ്. അവ‍ർക്കുവേണ്ടി നിലനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button