എംഎൽഎയുടെ കാറിന് വഴികൊടുത്തില്ല….കാര്‍ അടിച്ചുതകര്‍ത്ത കേസിൽ നാല് പേര്‍ കീഴടങ്ങി….

തിരുവനന്തപുരം കാട്ടാക്കടയിൽ ജി സ്റ്റീഫൻ എം.എൽ.എയുടെ കാറിന് വഴി കൊടുക്കാത്തതിന് എട്ടു മാസം ഗര്‍ഭിണിയടക്കം കുടുംബത്തെ ആക്രമിച്ചെന്ന പരാതിയിൽ നാല് പേര്‍ കീഴടങ്ങി. കല്യാണ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ബിനീഷ്, നീതു ദമ്പതികളുടെ കാര്‍ തകര്‍ക്കുകയും മാല പൊട്ടിക്കുകയും ചെയ്തെന്നാണ് കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ നല്‍കിയ പരാതിയിൽ ആരോപിക്കുന്നത്. സംഭവത്തിൽ മനു, സുമിത്, ആദർശ്, അനൂപ് എന്നിവരാണ് കാട്ടാക്കട സ്റ്റേഷനിൽ കീഴടങ്ങിയത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. സംഭവം നടക്കുമ്പോൾ താൻ ഓഡിറ്റോറിയത്തിലായിരുന്നുവെന്നും മറ്റൊരു കാറുകാരനുമായാണ് തര്‍ക്കം ഉണ്ടായതെന്നുമാണ് ജി സ്റ്റീഫൻ എംഎൽഎയുടെ വിശദീകരണം.

Related Articles

Back to top button