എംഎൽഎമാർക്കെതിരെ കേസെടുത്തു..കെഎസ്‌യുവിന്റെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..ജലപീരങ്കി പ്രയോഗിച്ചു…

കാര്യവട്ടം കാമ്പസിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എംഎല്‍എമാര്‍ക്കും കെഎസ്‌യു നേതാക്കള്‍ക്കുമെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് കെഎസ്‌യു സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് പ്രവര്‍ത്തകര്‍ക്കുനേരെ മൂന്ന് റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടർന്ന് പ്രവര്‍ത്തകര്‍ എംജി റോഡ് ഉപരോധിച്ചു.സംസ്കൃത കോളേജിന് മുന്നിലെ എസ്എഫ്ഐ ബാനറുകളും കെഎസ്‍യു പ്രവര്‍ത്തകര്‍ വലിച്ചുകീറി.

കാര്യവട്ടം ക്യാംപസില്‍ കെഎസ്‌യു നേതാവിനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് അര്‍ധരാത്രി ശ്രീകാര്യം പൊലീസ് സ്റ്റേഷൻ കെഎസ്‌യു പ്രവര്‍ത്തകര്‍ ഉപരോധിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് എം.വിന്‍സെന്റ്, ചാണ്ടി ഉമ്മന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.പൊലീസുകാരെ കല്ലെറിഞ്ഞുവെന്നും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്നുമാണ് എഫ്‌ഐആറിലുള്ളത്.

Related Articles

Back to top button