എംഎം ലോറൻസിന്‍റെ മൃതദേഹം ഒരാഴ്ച കൂടി മോർച്ചറിയിൽ…മൂത്ത മകനും മകളും…

കൊച്ചി: സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം ഒരാഴ്ച കൂടി കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിക്കണമെന്ന് ഹൈക്കോടതി. മൂത്ത മകൻ എം.എൽ സജീവനും മകൾ സുജാതയും എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സാവകാശം തേടി.ഇതോടെയാണ് മോർച്ചറിയിൽ സൂക്ഷിക്കണമെന്ന് നേരത്തെ ഉണ്ടായ ഇടക്കാല ഉത്തരവ് ഒരാഴ്ച കൂടി നീട്ടിയത്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ വീണ്ടുമൊരു ഹിയറിങ് നടത്താനുള്ള സാധ്യത കോടതി സർക്കാരിനോട് ആരാഞ്ഞിരുന്നു.
കളമശ്ശേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പളിന്റെ നേതൃത്വത്തിൽ നടന്ന ഹിയറങ്ങ് നിയമപരമല്ലെന്ന് ചൂണ്ടികാട്ടിയാണ് ആശ കോടതിയെ സമീപിച്ചത്. മൃതദേഹം മെഡിക്കൽ കോളജിന് കൈമാറണമെന്ന് എം എം ലോറൻസ് നിർദേശിച്ചിരുന്നതായി മകൻ സജീവ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ മറ്റൊരു മകളായ സുജാത ഇതിനുളള സമ്മതം മെഡിക്കൽ കോളജ് നടത്തിയ ഹിയറങ്ങിൽ പിൻവലിച്ചെന്നാണ് ആശ കോടതിയെ അറിയിച്ചത്.

Related Articles

Back to top button