ഉറക്കമൊഴിച്ച് നാട്ടുകാർ..ഒടുവിൽ ഫലം കണ്ടു..’വാഴക്കുല കള്ളൻ’ പിടിയിൽ…

സ്ഥിരമായി നേന്ത്രവാഴക്കുലകൾ മോഷ്ടിക്കുന്ന കള്ളനെ നാട്ടുകാർ ഉറക്കമൊഴിച്ചു കാത്തിരുന്നു പിടികൂടി. തൃശൂർ മുള്ളൂർക്കരയിലാണ് സംഭവം. 50ഓളം വാഴക്കുലകളാണ് ഇയാൾ മോഷ്ടിച്ചത്. മോഷണം സ്ഥിരമായതോടെയാണ് നാട്ടുകാർ സംഘടിച്ച് കള്ളനെ കൈയോടെ പൊക്കിയത്. ചേലക്കര സ്വദേശിയായ അജിത് കൃഷ്ണനാണ് വാഴക്കുലകൾ മോഷ്ടിച്ചത്. പഞ്ചായത്തിന്റെ മികച്ച കർഷകനായി തിരഞ്ഞെടുക്കപ്പെട്ട ഹംസയുടെ കൃഷിയിടത്തിൽ നിന്നാണ് വാഴക്കുലകൾ മോഷണം പോയത്. 50 കുലകൾ വരെ വെട്ടിയെടുത്തു. പല ദിവസങ്ങളിലായാണ് ഇതു വെട്ടിയെടുത്തത്.

പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം തുടങ്ങിയതിനിടെയാണ് നാട്ടുകാർ സംഘടിച്ചത്. പത്ത് ദിവസത്തോളമാണ് നാട്ടുകാർ കള്ളനായി കാത്തിരുന്നത്. വാഴക്കുല മോഷ്ടിക്കാൻ എത്തിയപ്പോൾ നാട്ടുകാർ വളഞ്ഞിട്ട് പിടിക്കുകയായിരുന്നു.ഓട്ടോയിലെത്തി മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. അതേ ഓട്ടോയിൽ ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വാഹനം തകരാറിലായി നിന്നതോടെ നാട്ടുകാർ വളയുകയായിരുന്നു.

Related Articles

Back to top button