ഉരുൾപൊട്ടലിൽ തകർന്ന പാലത്തിന് കൈവരി നിർമ്മിക്കാൻ ശ്രമം..നാട്ടുകാരുടെ പ്രതിഷേധം…

വിലങ്ങാട് ഉരുൾപൊട്ടലിൽ തകർന്ന പാലം പുതുക്കിപ്പണിയാതെ കൈവരി നിർമ്മിക്കാനുളള ശ്രമം നാട്ടുകാർ തടഞ്ഞു. പൊതുമാരാമത്ത് വകുപ്പ് ജീവനക്കാരെയാണ് നാട്ടുകാർ കൂട്ടം ചേർന്ന് തടഞ്ഞത്. ബലക്ഷയം വന്ന പാലം പുതുക്കി പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പാലത്തിൻ്റെ ഒരു ഭാഗം മലവെള്ളപ്പാച്ചിലിൽ ഒലിച്ച് പോയിരുന്നു. പുതുക്കിപ്പണിയാതിരുന്നതോടെ നാട്ടുകാരാണ് കല്ലുകളിട്ട് നടക്കാൻ പാകത്തിലാക്കിയത്.ശക്തമായ മഴ വന്നാൽ ഈ ഭാഗം ഒലിച്ച് പോകുമെന്ന സ്ഥിതിയാണ്. പാലം പുതുക്കിപ്പണിയാതെ കൈവരി മാത്രം വെച്ചിട്ട് കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാരുടെ പ്രതിഷേധം.

Related Articles

Back to top button