ഉയർപ്പിന്‍റെ സന്ദേശം നൽകുന്ന ഗാനം പുറത്തിറക്കി സുരേഷ് ഗോപി

തൃശ്ശൂര്‍: ഈസ്റ്റർ ദിനത്തിൽ ഉയർപ്പിന്‍റെ സന്ദേശം നൽകുന്ന ഗാനം പുറത്തിറക്കി നടനും തൃശ്ശൂരിലെ എൻ ഡി എ സ്ഥാനാർഥിയുമായ സുരേഷ് ഗോപി. ഭാര്യ രാധികയാണ് സുരേഷ് ഗോപിക്കൊപ്പം നന്ദിയാൽ പാടുന്നു എന്ന ഗാനം ആലപിച്ചത്. സംഗീത ലോകത്ത് തനിക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫാദർ ഡോ. ജോയൽ പണ്ടാരപ്പറമ്പിൽ എഴുതിയ വരികൾക്കാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും ശബ്ദം നൽകിയത്. യേശുക്രിസ്തുവിന്‍റെ പീഡാനുഭവവും ഉയർത്തെഴുന്നേൽപ്പിന്റെ സന്ദേശവും വിവരിക്കുന്നതാണ് 5 മിനിറ്റ് ദൈർഘ്യമുള്ള ഗാനം.

ജേക്സ് ബിജോയ് ആണ് ഗാനത്തിന് ഈണം നൽകിയത്. ഈസ്റ്റർ ഗാനം പുറത്തുവന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അരുവിത്തുറ സെ.ജോർജ് പള്ളി, കുറവിലങ്ങാട് മാർത്ത മറിയം ഫൊറോന പള്ളി എന്നിവിടങ്ങളിൽ ക്വയറിന്‍റെ ഭാഗമായി ഗാനം ആലപിച്ചു.

Related Articles

Back to top button