ഉയരം കൂടും തോറും മദ്യത്തിൻ്റെ ദോഷ ഫലം കൂടുമെന്ന് പഠനം…..വിമാന യാത്രയിൽ പെഗ്ഗളവ് കൂട്ടേണ്ട…

ദീർഘദൂര അന്താരാഷ്ട്ര യാത്രാ വിമാനങ്ങളിൽ വിരസത ഒഴിവാക്കാൻ ചില യാത്രക്കാരെല്ലാം ആശ്രയിക്കുന്ന ഒന്നാണ് മദ്യപാനം. ഇത്തരം ദീർഘ ദൂര അന്താരാഷ്ട്ര വിമാനങ്ങളിൽ മദ്യപാനം സൗജ്യനമാണെന്നുള്ള അധിക ബോണസും ഇതിന് കാരണമാണ്. എന്നാൽ ഉയരങ്ങൾ താണ്ടുമ്പോഴുള്ള മദ്യപാനവും അത്ര നല്ലതല്ല എന്ന പഠനമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഉയരവും മദ്യവും ചേരുമ്പോഴുള്ള ‘രസതന്ത്രം’ കഴിക്കുന്നയാൾക്ക് അത്ര നല്ലതല്ലെന്ന എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ജർമൻ എയ്‌റോസ്‌പേസ് സെന്ററിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയ്‌റോസ്‌പേസ് മെഡിസിനിലെ ഒരു കൂട്ടം ഗവേഷകർ നടത്തിയ പഠനമാണ് ഉയരവും മദ്യപാനവും തമ്മിലുള്ള ബന്ധത്തെ പുറത്ത് കൊണ്ട് വന്നത്.

Related Articles

Back to top button