ഉമ്മൻ പി.ഏബ്രഹാമിന് ഡോക്ടറേറ്റ്
മാവേലിക്കര- ന്യൂയോർക്ക് ടൈംസ് ഓഫ് അമേരിക്കൻ മലയാളി ഡോട്ട് കോം സീനിയർ എഡിറ്റർ ഉമ്മൻ പി ഏബ്രഹാമിന് ഡോക്ടറേറ്റ്. എച്ച്.ജെ.ഇന്റർനാഷണൽ ഗ്രാജുവേറ്റ് സ്കൂൾ ഫോർ പീസ് ആന്റ് പബ്ലിക്ക് ലീഡർഷിപ്പിൽ പ്രൊഫസർ ഡോ.ഡ്രിസ കോൺ, ഡോ.ജേക്കബ് ഡേവിഡ് എന്നീവരുടെ മേൽനോട്ടത്തിലാണ് ഗവേഷണം പൂർത്തിയാക്കിയത്. തീയോളജി എംഫസിസ് ഓൺ ഫാമിലി മിനിസ്ട്രി ആന്റ് എഡ്യുക്കേഷൻസിലാണ് ഗവേഷണം നടത്തിയത്.
മാവേലിക്കര സ്വദേശിയായ ഉമ്മൻ പി.ഏബ്രഹാം ഓർഗാനിക്ക് കെമസ്ട്രിയിൽ ബിരുദാനന്തരബിരുദം നേടിയതിനെ തുടർന്ന് 1980ൽ ന്യൂയോർക്കിലെത്തി. സോഫ്റ്റ് വെയർ എഞ്ചിനീയറിംഗിൽ മാസ്റ്റർ ബിരുദം നേടിയ ശേഷം 1986 മുതൽ ന്യൂയോർക്കിൽ കമ്പ്യൂട്ടർ സോഫ്റ്റ് വെയർ ആപ്ലിക്കേഷൻ ഡവലപ്മെന്റിൽ ജോലി ചെയ്യുന്നു. 2014 ൽ ക്യൂൻസ് സെന്റ് ജോൺസ് യൂണിവേഴ്സിറ്റിയിൽ നിന്നും സിസ്റ്റമാറ്റിക്ക് തിയോളജിയിൽ മാസ്റ്റർ ബിരുദവും നേടിയിട്ടുണ്ട്. ലഫ്റ്റനന്റ് കെ.സി ഏബ്രഹാം ഫൗണ്ടേഷൻ പ്രസിഡന്റ്, പാലമൂട്ടിൽ കുടുംബയോഗം സെക്രട്ടറി എന്നീ നിലകളിലും സാമൂഹിക സാംസ്കാരിക മേഖലയിലും പ്രവർത്തിക്കുന്നു. പിതാവിന്റെ സ്മരണാർത്ഥം ധീരദേശാഭിമാനി ലഫ്റ്റനന്റ് കെ.സി.ഏബ്രഹാം ഐ.എൻ.എ എന്ന ജീവചരിത്രഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: സൂസൻ ഏബ്രഹാം. മക്കൾ: ഏബ്രഹാം ഉമ്മൻ, വർഗീസ് ഉമ്മൻ.