ഉമ്മൻ ചാണ്ടി സ്നേഹസ്പർശം…. തുളസിയുടെ ജീവിതമാർഗമായ ആടുകളെ പുലിപിടിച്ചതിനു പകരമായി മറിയ ഉമ്മൻ വീട്ടിലെത്തി ആടുകളും കൂടും കൈമാറി…
അട്ടപ്പാടി പുതൂർ ചെമ്പവട്ടക്കാട് ഊരിലെ തുളസിക്ക് പുലി പിടിച്ച് നഷ്ടമായ ആടുകൾക്ക് പകരം ആടുകളെയും കൂടും കൈമാറി. ഉമ്മൻ ചാണ്ടി സ്നേഹസ്പർശം പരിപാടിയുടെ ഭാഗമായി ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ സെൻറർ ഓഫ് എക്സലൻസ് ഫോർ മാർജിനലൈസ്ഡ് കമ്യൂണിറ്റി എന്ന സംഘടനയാണ് സഹായിച്ചത്. സംഘടനയുടെ ഭാരവാഹിയും ഉമ്മൻ ചാണ്ടിയുടെ മകളുമായ മറിയ ഉമ്മൻ തുളസിയുടെ വീട്ടിലെത്തി ആടുകളെയും കൂടും കൈമാറി. കെപിസിസി മെമ്പർ പിസി ബേബി, എം ആർ സത്യൻ, പി എൽ ജോർജ്, ആർ രങ്കസ്വാമി എന്നിവർ കൂടെയുണ്ടായിരുന്നു. 3 മാസം മുൻപാണ് തുളസിയുടെ ആടുകളെ പുലിപിടിച്ചത്.