ഉമ്മൻചാണ്ടി സാറിനെ വിളിച്ച നേരത്ത് എന്നെ വിളിക്കാൻ മേലാരുന്നോ? വിങ്ങിപ്പൊട്ടി ശശികുമാർ…
കോട്ടയം: ഇരുകാലുകൾക്കും ചലനശേഷിയില്ലാത്ത വൈക്കം സ്വദേശി ശശികുമാർ പുതുപ്പള്ളിയിൽ എത്തിയത് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ അനുവദിച്ചുതന്ന ഭിന്നശേഷിക്കാർക്കു വേണ്ടിയുള്ള സ്കൂട്ടറിലായിരുന്നു. 40ലധികം കിലോമീറ്റർ സഞ്ചരിച്ചാണ് അദ്ദേഹം പുതുപ്പള്ളിയിൽ എത്തിയത്. ഇനി തിരിച്ചു പോകണമെങ്കിൽ രണ്ടു ദിവസമെങ്കിലും വിശ്രമിക്കണം.
കേട്ടപാതി ഞാൻ ഇങ്ങോട്ട് പോരുകയായിരുന്നു. ഉമ്മൻചാണ്ടി സർ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന വ്യക്തിയായിരുന്നു. പല സഹായങ്ങളും ചെയ്യാമെന്ന് പറഞ്ഞിരുന്നു. ഉമ്മൻചാണ്ടി സാറിനെ വിളിച്ച നേരത്ത് എന്നെ വിളിക്കാൻ മേലായിരുന്നോ? ദൈവത്തിന് പോലും വേണ്ടാത്ത ആളാണ് ഞാൻ. ഞാൻ വൈക്കം കുടവെച്ചൂരിലുള്ളതാ. 2014ലാണ് എനിക്ക് വാഹനം കിട്ടുന്നത്. ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരുന്ന സമയത്ത് എനിക്ക് കിട്ടിയതാ. വിങ്ങിപ്പൊട്ടി ശശികുമാറിന്റെ വാക്കുകൾ.