ഉമ്മൻചാണ്ടിയുടെ കല്ലറയ്ക്ക് മുന്നിലുള്ള മെഴുകുതിരി സ്റ്റാൻഡിൽ നിന്നും തീ ആളിക്കത്തി…. പന്തല്‍ കത്തി…..
ഉമ്മൻചാണ്ടിയുടെ കല്ലറയ്ക്ക് മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിക്കാനുള്ള സ്റ്റാൻഡിൽ നിന്നും തീ ആളിക്കത്തി പന്തലിനു മുകളിലേക്ക് പടർന്നു. മെഴുകുതിരി കത്തിച്ചു പ്രാർത്ഥിക്കാനുള്ള അളുകളുടെ ശ്രമത്തിനിടയിലാണ് തീ കത്തിയത്. മണ്ണും വെള്ളവും ഉപയോഗിച്ച് തീയണയ്ക്കാനുള്ള ശ്രമത്തിനിടെ വീണ്ടും തീ ആളിപ്പടരുകയാണുണ്ടായത്. ഫയർ എക്സ്റ്റിoക്യൂഷർ ഉപയോഗിച്ച് തീ അണച്ചെങ്കിലും പന്തലിനു മുകളിലെ കുറച്ചുഭാഗം കത്തി നശിച്ചു.
അതേസമയം, ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിക്കാനായി ദിവസേന നിരവധിയാളുകളാണ് എത്തുന്നത്. ഇപ്പോഴിതാ കബറിടത്തിലേക്ക് തീർഥാടന യാത്രാ പാക്കേജുമായി ട്രാവൽ ഏജൻസികളും എത്തിയിരിക്കുകയാണ്. ആറ്റിങ്ങലിലെ വിശ്വശ്രീ ടൂർസ് ആൻഡ് ട്രാവൽസാണ് പതുപ്പള്ളി പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കബറിടത്തിലേക്ക് തീർത്ഥയാത്ര സംഘടിപ്പിക്കുന്നത്.