ബാ​ഗ് ജനറല്‍ കംപാര്‍ട്ട്മെന്‍റില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ.. പരിശോധിച്ചപ്പോൾ….

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വൻ ഹെറോയിൻ വേട്ട. ഒരു കോടി 20 ലക്ഷം രൂപയുടെ 166 ഗ്രാം ഹെറോയിൻ ആണ് പിടികൂടിയിരിക്കുന്നത്. ഈ അടുത്തിടെ റെയിൽവെ സ്റ്റേഷനിൽ നടത്തിയ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. പാറ്റ്ന- എറണാകുളം എക്സ്പ്രസിലെ ജനറൽ കമ്പാർട്ട്മെന്റിൽ നിന്നാണ് ഹെറോയിൻ അടങ്ങിയ ബാഗ് കണ്ടെടുത്തത്. ബാ​ഗിനുള്ളിൽ സോപ്പുപെട്ടിയുടെ അകത്തായിരുന്നു ഹെറോയിൻ. ആകെ 16 സോപ്പുപെട്ടികളാണ് ബാ​ഗിനുള്ളിൽ ഉണ്ടായിരുന്നത്. ആർപിഎഫും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരി വേട്ട പിടികൂടിയത്.

Related Articles

Back to top button