ഉപതെരഞ്ഞെടുപ്പിൽ സിപിഎം-ബിജെപി കൂട്ടുകെട്ടെന്ന് പിവി അൻവർ…

മുഖ്യമന്ത്രി പിണറായി വിജയനും എഡിജിപി അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ ആരോപണം തുടര്‍ന്ന് പിവി അൻവര്‍ എംഎല്‍എ. ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരളയുടെ നയ പ്രഖ്യാപന വേദിയിലാണ് അൻവറിന്‍റെ രൂക്ഷ വിമര്‍ശനം.യോഗത്തിന് എത്തിയ ഡിഎംകെ പ്രവർത്തകരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് പിവി അൻവര്‍ പ്രസംഗം ആരംഭിച്ചത്.തമിഴ്നാട്ടിൽ നിന്നും ഇവിടെ എത്തിച്ചേര്‍ന്നിട്ടുള്ള ഡിഎംകെയുടെ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങളെന്ന് പിവി അൻവര്‍ പറഞ്ഞു.
അജിത് കുമാറിനെയും ശശിയെയും തൊട്ടാൽ എന്താണ് സംഭവിക്കുക എന്ന് കൃത്യമായി അറിയുന്ന ആളാണ് മുഖ്യമന്ത്രി. ശശിക്ക് മുഖ്യമന്ത്രി ക്‌ളീൻ ചിറ്റ് കൊടുത്തത് എഡിജിപിക്ക് എതിരായി അന്വേഷണം നടത്തിയവർക്കുള്ള സന്ദേശമായിരുന്നു. താൻ ചെന്നൈയിൽ പോയതാണ് പുതിയ കോലാഹലമെന്നും ചെന്നൈയിൽ പോയി എന്നത് ശരിയാണെന്നും പിവി അൻവര്‍ പറഞ്ഞു. രാജ്യത്ത് സോഷ്യലിസ്റ്റ് നിലപാടുള്ള പാർട്ടി ഡിഎംകെ. ഡിഎംകെ നേതാക്കളുമായി ചർച്ച നടത്തി.താൻ പോയത് ആർഎസ്എസ് നേതാക്കളെ കാണാനല്ല. ആർ എസ് എസിനെ തമിഴ്നാട്ടിൽ കയറി ഇരിക്കാൻ ഡിഎംകെ അനുവദിച്ചിട്ടില്ല.

Related Articles

Back to top button