ഉത്സവത്തിനിടെ യുവാവിനെ കുത്തിക്കൊന്നു.. പ്രതി പിടിയിൽ…
ആലപ്പുഴ: പുന്നപ്രയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ പ്രതി പിടിയിൽ. ചുങ്കം സ്വദേശി ശ്രീക്കുട്ടന്‍ എന്ന ശ്രീജിത്ത് ആണ് പിടിയിലായത്. പുന്നപ്ര വടക്ക് പഞ്ചായത്ത് സ്വദേശി അതുലാണ് ഇന്നലെ കൊല്ലപ്പെട്ടത്. രാത്രി പറവൂർ ഭഗവതിക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിന് ഇടയിലായിരുന്നു ശ്രീക്കുട്ടന് കുത്തേറ്റത്.