ഉത്തരാഖണ്ഡിൽ ട്രെക്കിങ്ങിനിടെ അപകടം..മലയാളിയടക്കം ഒൻപതുപേർ മരിച്ചു….
ഉത്തരാഖണ്ഡിൽ മോശം കാലാവസ്ഥയെ തുടർന്ന് ട്രെക്കിങ്ങിനിടെ ഒമ്പത് പേർ മരിച്ചു. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ സഹസ്ത്ര തടാകത്തിൽ ട്രക്കിങ്ങിന് പോയ 22 അംഗ സംഘത്തിലെ ഒൻപത് പേരാണ് മരിച്ചത്.13 പേരെ രക്ഷപെടുത്തി.തിരുവനന്തപുരം സ്വദേശിനി ആശാ സുധാകർ (ആർ.എം. ആശാവതി-71), ബെംഗളൂരു സ്വദേശികളായ സിന്ധു വകെകാലം (45), സുജാത മുംഗുർവാഡി (51), വിനായക് മുംഗുർവാഡി (54), ചിത്ര പ്രണീത് (48), പത്മനാഭ കുന്താപുർ കൃഷ്ണമൂർത്തി , വെങ്കടേശ പ്രസാദ്, അനിത രംഗപ്പ, പത്മിനി ഹെഗ്ഡെ എന്നിവരാണ് മരിച്ചത്.
ഉത്തരകാശിയിലെ ദ ഹിമാലയൻ വ്യൂ ട്രെക്കിങ് ഏജൻസി വഴിയാണ് സംഘം 4400 മീറ്റർ ഉയരത്തിലുള്ള തടാകത്തിൽ ട്രക്കിങ്ങിന് പോയത്. മേയ് 29-നാണ് 19 അംഗസംഘവും മൂന്നു മൂന്നു ഗൈഡുമാരും ട്രക്കിങ്ങിന് പുറപ്പെട്ടത്. ഈമാസം ഏഴിനാണ് സംഘം തിരിച്ചെത്തേണ്ടിയിരുന്നത്.എന്നാൽ മോശം കാലാവസ്ഥ കാരണം ഇവർ കുടുങ്ങി പോകുകയായിരുന്നു.മഴയും കനത്ത മഞ്ഞുവീഴ്ചയും കൊടുങ്കാറ്റും മരണത്തിനിടയാക്കിയതായാണ് വിവരം. കുടുങ്ങിക്കിടക്കുന്നവരെ ദേശീയ-സംസ്ഥാന ദുരന്ത നിവാരണസേനയും വ്യോമസേനയും സംയുക്തമായാണ് രക്ഷപ്പെടുത്തിയത്.