ഉത്തരപേപ്പറില്‍ ‘ജയ് ശ്രീറാം’ എന്നെഴുതിയ വിദ്യാര്‍ഥികൾക്ക് ജയം..അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍….
ഉത്തരക്കടലാസില്‍ ‘ജയ് ശ്രീറാം’ എന്നെഴുതിയ വിദ്യാര്‍ഥികളെ പരീക്ഷയില്‍ പാസ്സാക്കിയ അധ്യാപർക്കെതിരെ നടപടി .സംഭവത്തില്‍ പ്രൊഫസര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു .ഉത്തരക്കടലാസില്‍ ‘ജയ് ശ്രീറാം’, ക്രിക്കറ്റ് താരങ്ങളുടെ പേരുകള്‍ തുടങ്ങിയവ എഴുതിയാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ വിജയിച്ചതെന്നാണ് പരാതി . വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ക്രമക്കേട് പുറത്തായത്. ഉത്തര്‍പ്രദേശിലെ ജൗന്‍പൂരിലെ സര്‍ക്കാര്‍ സര്‍വകലാശാലയിലെ വിനയ് വര്‍മയും ആശിഷ് ഗുപ്തയുമാണ് സസ്പെൻഡിലായത് .
ഒന്നാം വര്‍ഷ ഫാര്‍മസി കോഴ്സ് വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസ് പുനര്‍മൂല്യനിര്‍ണയം നടത്തണമെന്നാവശ്യപ്പെട്ട് വീര്‍ ബഹാദൂര്‍ സിംഗ് പൂര്‍വാഞ്ചല്‍ യൂണിവേഴ്സിറ്റിയിലെ പൂര്‍വ വിദ്യാര്‍ഥിയായ ദിവ്യാന്‍ഷു സിംഗ് വിവരാവകാശ അപേക്ഷ നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.കൂടാതെ അധ്യാപകർ വിദ്യാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ കൈക്കൂലി വാങ്ങിയെന്ന് ദിവ്യാന്‍ഷു സിംഗ് ആരോപിച്ചു. ഗവര്‍ണര്‍ക്ക് തെളിവുകളടക്കം ഇതുസംബന്ധിച്ച് പരാതിയും നല്‍കിയിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഉത്തരക്കടലാസില്‍ ജയ് ശ്രീറാം മുദ്രാവാക്യങ്ങളും രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയ ക്രിക്കറ്റ് താരങ്ങളുടെ പേരുകളും എഴുതിയ വിദ്യാര്‍ത്ഥികള്‍ വിജയിച്ചതായി കണ്ടെത്തി. 50 ശതമാനത്തിലധികം മാര്‍ക്കും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട് . സസ്‌പെന്‍ഷന് പുറമെ പ്രൊഫസര്‍മാരെ പിരിച്ചുവിടാനുള്ള ശുപാര്‍ശ നല്‍കിയതായും വൈസ് ചാന്‍സലര്‍ വന്ദന സിംഗ് സ്ഥിരീകരിച്ചു.