ഉച്ചത്തിൽ പാട്ട് വെച്ചു..അയല്‍വാസിയെ യുവാവ് വീട്ടില്‍ കയറി വെട്ടി..അറസ്റ്റ്…
പത്തനംതിട്ടയിൽ വീട്ടില്‍ വെച്ച പാട്ടിന് ശബ്ദം കൂടിയെന്നാരോപിച്ച് അയല്‍വാസിയെ വീട്ടില്‍ കയറി ആക്രമിച്ച യുവാവ് പിടിയിൽ. ഇന്നലെ രാത്രി പത്തനംതിട്ട ഇളമണ്ണൂരിലാണ് സംഭവം നടന്നത്.ഇളമണ്ണൂര്‍ സ്വദേശി സന്ദീപാണ് അറസ്റ്റിലായത്.കണ്ണൻ എന്നയാൾക്കാണ് വെട്ടേറ്റത്.കണ്ണന്റെ തലയ്ക്കും ചെവിക്കുമാണ് വെട്ടേറ്റത്. പ്രതി സന്ദീപിനെതിരെ (33) വധശ്രമത്തിന് കേസെടുക്കുമെന്ന് അടൂർ പൊലീസ് പറഞ്ഞു. കണ്ണന്റെ സുഹൃത്തും അയൽവാസിയുമാണ് സന്ദീപ്. കണ്ണന്റെ വീട്ടിൽ വെച്ച പാട്ടിന് ശബ്ദം കൂടിയത് ചോദ്യം ചെയ്തായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു.




