ഉംറക്കിടെ മക്കയിൽ കാണാതായ മലയാളി തീർഥാടകയെ കണ്ടെത്തി..
ഉംറ നിർവഹിക്കുന്നതിനിടെ മക്കയിൽ കാണാതായ മലയാളി തീർഥാടകയെ കണ്ടെത്തി. മാർച്ച് 31 മുതൽ കാണാതായ എറണാകുളം വാഴക്കാല തുരുത്തേപറമ്പ് സ്വദേശിനി മറിയം നസീറിനെ (65) മസ്ജിദുൽ വെച്ച് തന്നെയാണ് ബുധനാഴ്ച കണ്ടെത്തിയത്. മാർച്ച് 31ന് റിയാദിലുള്ള മകൻ മനാസ് അൽ ബുഹാരിയെ വിളിച്ച് താൻ ഖുർആൻ പാരായണത്തിലേക്ക് പ്രവേശിക്കുകയാണെന്ന് പറഞ്ഞ് മൊബൈൽ ഫോൺ ഓഫാക്കുകയായിരുന്നത്രെ. പിന്നീട് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ ഓഫായിരുന്നു. തുടർന്ന് ഇവരെ അന്വേഷിച്ച് റിയാദിൽനിന്ന് മകൻ മക്കയിലെത്തിയിരുന്നു.