ഇ പോസ് തകരാറിലായി.. റേഷൻ വിതരണം ഇന്നും മുടങ്ങി…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും റേഷൻ വിതരണം മുടങ്ങി. ഇ പോസ് സംവിധാനം തകരാറിലായതോടെയാണ് റേഷൻ വിതരണം മുടങ്ങിയത്. അതേസമയം മസ്റ്ററിംഗ് നടക്കുന്നതിനാല്‍ റേഷൻ കടകളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം വന്നിരുന്നു. ഇന്ന് മുതല്‍ ശനിയാഴ്ച വരേക്കാണ് പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തിയിരുന്നത്. എന്നാല്‍ സമയക്രമം മാറ്റിയതിലും ഫലമുണ്ടായില്ല. ഇ പോസ് പ്രവര്‍ത്തിക്കാതായതോടെ റേഷൻ വിതരണം ഇന്നും മുടങ്ങുകയായിരുന്നു. രാവിലെ 8 മുതൽ ഒരു മണി വരെ 7 ജില്ലകളിൽ മാത്രമായി റേഷൻ സമയം ക്രമീകരിച്ചിരുന്നു. ഇവിടങ്ങളിൽ രാവിലെ മുതൽ തന്നെ ഇപോസ് പണി മുടക്കി. ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് ബാക്കി 7 ജില്ലകളിൽ റേഷൻ വിതരണ സമയം.

Related Articles

Back to top button