ഇ.പി-ജാവ്ദേക്കർ കൂടിക്കാഴ്ച..ഇ പി ജയരാജനെതിരെ നടപടിക്ക് സാധ്യത….
ബി ജെ പി നേതാവ് പ്രകാശ് ജാവ്ദേക്കറുമായി കൂട്ടിക്കാഴ്ച നടത്തിയെന്ന എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്റെ വെളിപ്പെടുത്തലിൽ ഞെട്ടലിലാണ് സിപിഎം .പോളിങ് ദിനത്തിലെ ഇപിയുടെ തുറന്ന് പറച്ചിൽ പാർട്ടിക്ക് കടുത്ത തിരിച്ചടിയായി എന്നാണ് നേതാക്കളുടെ പൊതു നിലപാട്.അതുകൊണ്ട് തന്നെ ജയരാജനെതിരെ നടപടി വേണമെന്ന അഭിപ്രായം പാർട്ടിയിൽ ശക്തമാണ്. ഇനിയും വെളിപ്പെടുത്തലുകളും തെളിവുകളും പുറത്തുവരുമോ എന്ന ആശങ്കയും സിപിഎമ്മിനുണ്ട്.
ഇതേസമയം സി പി എം-ബി ജെ പി ഒത്തുകളിക്ക് ഇതിലും വലിയ തെളിവില്ലന്ന നിലയിലാണ് യു ഡി എഫ് പ്രചാരണം നടത്തുന്നത് .