ഇ പി ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് തുടരുന്നതിൽ അതൃപ്‌തി..സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്…
വിവാദങ്ങൾക്കിടെ സിപിഐഎമ്മിന്റെ നിർണായക സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും .ഇ പി ജയരാജനുമായി ബന്ധപ്പെട്ട വിവാദം യോഗത്തിൽ ചർച്ചയാകും . പാർട്ടിയെ പ്രതിരോധത്തിലാക്കിയ ഇ പി ജയരാജനെതിരെ നടപടിവേണമെന്ന ആവശ്യം ശക്തമാണ് . ഇ പി ജയരാജൻ – പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ചയും യോഗം ചർച്ച ചെയ്‌തേക്കും. ജയരാജനെതിരെ നടപടി വേണമെന്നും നടപടി വൈകിപ്പിച്ച് വിവാദചർച്ചകൾ ഒഴിവാക്കണമെന്നും പാർട്ടിയിൽ അഭിപ്രായമുണ്ട്.
യോഗത്തിൽ പങ്കെടുക്കാൻ ഇ പി ജയരാജൻ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തെത്തി.തിരഞ്ഞെടുപ്പ് പ്രവർത്തനം വിലയിരുത്താനാണ് സിപിഐഎം ഇന്ന് സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്. 20 മണ്ഡലങ്ങളിൽ നിന്നുള്ള ബൂത്ത് തല കണക്കുകൾ സെക്രട്ടറിയേറ്റ് പരിശോധിക്കും. ഭരണവിരുദ്ധ വികാരമുണ്ടായില്ല എന്നാണ് പാർട്ടിയുടെ പ്രഥമിക വിലയിരുത്തൽ. എൽഡിഎഫിന് ആറ് മുതൽ 10 വരെ സീറ്റുകളിൽ ജയിക്കാനാകുമെന്നും സിപിഐഎം പ്രതീക്ഷിക്കുന്നു.