ഇ പി ജയരാജന് പകരം ടി പി രാമകൃഷ്ണൻ..പാർട്ടി തീരുമാനമറിയിച്ച് എം വി ഗോവിന്ദൻ…

എൽഡിഎഫ് കൺവീനറായി ടി പി രാമകൃഷ്ണനെ ചുമതലപ്പെടുത്തിയതായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുന്നണിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും കൺവീനറായി തുടരുന്നതിലും ഇ പി ജയരാജന് പരിമിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.ജാവേഡക്കറെ കണ്ടതില്‍ ഇപി ജയരാജനെതിരെ സംഘടനാ നടപടിയുണ്ടായിട്ടില്ല. അദ്ദേഹം ഇപ്പോഴും കേന്ദ്രകമ്മറ്റിയുടെ ഭാഗമാണ്. അദ്ദേഹത്തിന്റെ എല്ലാ നടപടികളും പരിശോധിച്ച ശേഷമാണ് ഈ നിലപാടിലേക്ക് എത്തിയതെന്നും ഗോവിന്ദന്‍ പറഞ്ഞു.

ഒന്നാം പിണറായി വിജയൻ മന്ത്രി സഭയിൽ എക്‌സൈസ്- തൊഴിൽ വകുപ്പ് മന്ത്രിയായിരുന്നു ടിപി രാമകൃഷ്ണൻ. നിയമസഭയിൽ പേരാമ്പ്ര നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ടി പി നിലവിൽ എൽഡിഎഫ് എംഎൽഎമാരുടെ ഏകോപന ചുമതലയുള്ള നേതാവ് കൂടിയാണ്.

Related Articles

Back to top button