ഇ.പി ജയരാജനെതിരെ നിയമ നടപടിയുമായി വി.ഡി സതീശൻ.

എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെതിരെ നിയമ നടപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അപകീര്‍ത്തികരവും അവാസ്തവവുമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് വക്കീല്‍ നോട്ടീസ് അയച്ചു. മാര്‍ച്ച് 20 ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇ.പി ജയരാജന്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി അഭിഭാഷകന്‍ അനൂപ് വി. നായര്‍ മുഖേനയാണ് നോട്ടീസ് അയച്ചത്. അപകീര്‍ത്തികരവും അവാസ്തവവും വ്യാജവുമായ പ്രസ്താവന ഏഴ് ദിവസത്തിനകം പിന്‍വലിച്ച് ഇ.പി ജയരാജന്‍ പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Related Articles

Back to top button