ഇൻസ്റ്റാഗ്രാം റീൽ..ആരാധന മൂത്ത് 80കാരനെ കല്യാണം കഴിച്ച് 34കാരി…
ഇൻസ്റ്റാഗ്രാം റീൽ കണ്ട് 80കാരനുമായി പ്രണയത്തിലായി 34കാരി .ഇരുവരും വിവാഹിതരായി.ഇവരുടെ വിവാഹവാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് .മധ്യപ്രദേശിലെ അഗർ മൽവാ ജില്ലയിലാണ് സംഭവം നടന്നത് .മഹാരാഷ്ട്രയിൽ നിന്നുള്ള 34കാരി ഷീലയും മധ്യപ്രദേശിലെ മഗാരിയ ഗ്രാമത്തിലുള്ള 80കാരനായ ബാലുറാമും ആണ് വിവാഹം കഴിച്ചത് .
സോഷ്യല്‍ മിഡിയയില്‍ സജീവമായിരുന്ന ബാലുറാം തന്റെ സുഹൃത്തിന്റെ സഹായത്തോടെ ഇന്‍സ്റ്റഗ്രാം റീലുകള്‍ ചെയ്യാറുണ്ടായിരുന്നു. തമാശ റീലുകളായിരുന്നു അവ. ഇതില്‍ ആകൃഷ്ടയായ ഷീല ഇന്‍സ്റ്റഗ്രാം വഴി ബാലുറാമുമായി പരിചയപ്പെട്ടു.പിന്നീട് ഇത് പ്രണയത്തിലേക്കെത്തുകയായിരുന്നു .ബാലുറാമിന് ഒരു മകനും മൂന്ന് പെണ്‍മക്കളുമുണ്ട്. ഓരോരുത്തരും വിവാഹിതരായി ഇപ്പോള്‍ വെവ്വേറെയാണ് താമസിക്കുന്നത്.ഭാര്യയുടെ മരണത്തിന് ശേഷം കടുത്ത വിഷാദ രോഗത്തിലേക്ക് പോയ ബാലുറാം ഇതിൽ നിന്നും രക്ഷനേടാനായിരുന്നു റീലുകൾ ചെയ്ത് തുടങ്ങിയത് .തമാശകള്‍ ചെയ്ത് റീലിലൂടെ ബാലുറാം നിരവധി ഫോളേവേഴ്‌സിനെ നേടി. നാട്ടില്‍ ബാലുബാ എന്നാണ് അറിയപ്പെട്ടത് .