ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു… കാമുകനെ തേടിയെത്തിയത്… ഒടുവിൽ മലയാളി യുവതിയെ…
മലപ്പുറം സ്വദേശിയായ യുവതിയാണ് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനെ തേടി ദിണ്ടിഗൽ വേദസന്തൂരിൽ എത്തിയത്. വിവാഹിതയായ ഇവരുടെ ഭർത്താവ് വിദേശത്താണ്. സ്വകാര്യ സ്പിന്നിംഗ് മിൽ കമ്പനി മാനേജർ എന്ന് പരിചയപ്പെടുത്തിയ സമിത് എന്ന യുവാവിനെ തേടിയാണ് യുവതി ആരുമറിയാതെ പോയത്.
ഇരുവരും ഇൻസ്റ്റഗ്രാമിലൂടെ ഒന്നിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ കാമുകനെ തേടി പുറപ്പെട്ട യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ കാമുകനെ തേടി യുവതി എത്തിയത് ഡിണ്ടിഗലിൽ. ഇവിടെ കുടുങ്ങിയ യുവതിയെ ഒടുവിൽ കേരള പോലീസ് രക്ഷിച്ചു.
ദിണ്ടിഗൽ വേദസന്തൂർ എത്തിയപ്പോഴാണ് ഇങ്ങനെയൊരാൾ അവിടെയില്ലെന്ന് വ്യക്തമായത്. ഇതോടെ നാട്ടിലേക്ക് തിരികെപ്പോകാനാകാതെ ഇവർ ദിണ്ടിഗലിൽ പെട്ടുപോയി.
തുടര്‍ന്ന് വേദസന്തൂരിനുള്ള ഒരു സ്ത്രീയുടെ വീട്ടിൽ അഭയം തേടുകയായിരുന്നു. താമസിയാതെ അവിടെയുള്ള ഒരു സ്പിന്നിംഗ് മില്ലിൽ തൊഴിലാളിയായി ജോലിക്ക് കയറുകയും ചെയ്തു. ഇതൊന്നുമറിയാത്ത വീട്ടുകാർ യുവതിയെ കാണാനില്ലെന്ന പരാതിയുമായി കേരള പൊലീസിനെ സമീപിച്ചിരുന്നു. കേരള പൊലീസ് ഇതിനിടെ ഇവരുടെ ഫോട്ടോയും വിവരങ്ങളും തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര പൊലീസ് സേനകൾക്ക് കൈമാറി. കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് വേദസന്തൂർ ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് വഴിത്തിരിവുണ്ടായത്.