ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവുമായി കല്യാണം..പിന്നാലെ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി…
തിരുവനന്തപുരം മലയിൻകീഴിൽ ഇരുപത്തിയൊന്നുകാരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.മലയിൻകീഴ് പുലരി നഗറില്‍ അഖിലയാണ് മരിച്ചത്. വീട്ടിലെ കിടപ്പു മുറിയിലാണ് അഖിലയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവുമായി അടുത്തിടെ യുവതിയുടെ വിവാഹം കഴിഞ്ഞിരുന്നു.പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.