ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ആത്മഹത്യ….ആണ്‍സുഹൃത്തിനെതിരെ പോക്സോ ചുമത്തി…
തിരുവനന്തപുരം: ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പ്ലസ്ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ മുൻ ആൺസുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ കുടുംബം നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. നെടുമങ്ങാട് സ്വദേശി ബിനോയി (21) ആണ് അറസ്റ്റിലായത്.ഇയാൾക്കെതിരെ പെൺകുട്ടിയുടെ അമ്മ പൊലീസിൽ മൊഴി നൽകിയിരുന്നു. പെൺകുട്ടിയുടെ മരണത്തിന് കാരണം സൈബർ ആക്രമണമല്ലെന്ന് പിതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. യഥാർത്ഥ കാരണം പുറത്തുവരണം. അമ്മ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. മുൻ ആൺസുഹൃത്താണ് ഉത്തരവാദി എന്ന് സംശയിക്കുന്നു. രണ്ടുമാസമായി ഈ സുഹൃത്ത് വീട്ടിൽ വരുന്നില്ല. മുമ്പ് സ്ഥിരമായി വരുമായിരുന്നു എന്നും പിതാവ് പറഞ്ഞിരുന്നു.