ഇൻസുലിൻ കുത്തിവെച്ച് 17ഓളം രോ​ഗികളെ കൊന്നു..’എവിൾ’ നഴ്സിന് 760 വർഷം തടവ്….

ഇൻസുലിൻ കുത്തിവെച്ച് നിരവധി രോഗികളെ കൊലപ്പെടുത്തിയ കേസിൽ നഴ്സിന് 760 വർഷം തടവ് ശിക്ഷ വിധിച്ചു .യു എസ് കോടതിയാണ് ശിക്ഷ വിധിച്ചത് . 2020-2023 നും ഇടയിൽ അഞ്ച് ആരോഗ്യ കേന്ദ്രങ്ങളിലായി കുറഞ്ഞത് 17 രോഗികളുടെ മരണത്തിന് പിന്നിൽ ഈ നഴ്സാണെന്ന് തെളിഞ്ഞതായും കോടതി വ്യക്തമാക്കി.പെൻസിൽവാനിയയിലെ 41 കാരിയായ നഴ്‌സായ ഹെതർ പ്രസ്‌ഡിയെയാണ് ശിക്ഷിച്ചത് .

രാത്രി ഷിഫ്റ്റുകളിൽ പ്രമേഹമില്ലാത്ത രോ​ഗികളിൽ ഉൾപ്പെടെ ഇവർ ഇൻസുലിൻ കുത്തിവെച്ചു കൊല്ലുകയായിരുന്നു . 43 മുതൽ 104 വയസ്സ് വരെയുള്ളവർ ഇവരുടെ ഇരകളായി.ഇൻസുലിൻ അമിതമായി ശരീരത്തില്‍ എത്തുന്നത് ഹൈപ്പോഗ്ലൈസീമിയയിലേക്ക് നയിക്കുകയും ഹൃദയമിടിപ്പ് വർധിപ്പിച്ച് ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്യും. രണ്ട് രോഗികളെ കൊലപ്പെടുത്തിയതിന് കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് ഇവർക്കെതിരെ ആദ്യം കുറ്റം ചുമത്തിയത്. തുടർന്നുള്ള പൊലീസ് അന്വേഷണത്തിൽ അവർക്കെതിരെ മറ്റ് ഒന്നിലധികം കുറ്റങ്ങൾ ചുമത്തി. മരിക്കാത്ത രോഗികളെയും പ്രായമായ രോഗികളെയും കൊലപ്പെടുത്തി ദൈവമാണ് താനെന്ന് സ്ഥാപിക്കാനാണ് നഴ്സ് ശ്രമിച്ചതെന്ന് ഇരകളുടെ കുടുംബം കോടതിയിൽ അറിയിച്ചു.

Related Articles

Back to top button