ഇസ്രായേലിലേക്ക് റോക്കറ്റാക്രമണം നടത്തി ഗാസ…..
ഗാസയില്‍ നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റാക്രമണം നടന്നതായി റിപ്പോർട്ട്. തലസ്ഥാനമായ ടെല്‍അവീവ് ഉള്‍പ്പെടെ പലയിടത്തും അപായസൈറണ്‍ മുഴങ്ങി. എന്നാൽ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ മിസൈലുകളെ പ്രതിരോധിച്ചെന്ന് ഇസ്രയേല്‍ പ്രതികരിച്ചു. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റെന്നാണ് റിപ്പോർട്ടുകൾ.ഗാസയിൽ ഇസ്രയേൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80 ലേറെ പലസ്തീൻ പൗരന്മാരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒക്ടോബറിൽ തുടങ്ങിയ ആക്രമണത്തിൽ 35,984 പലസ്തീൻ പൗരന്മാർ കൊല്ലപ്പെടുകയും 80,643 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ 1139 പേരാണ് ഇസ്രയേലിൽ കൊല്ലപ്പെട്ടത്.